രാഹുൽ ​ഗാന്ധി എം.പി വയനാട്ടിലെത്തി ; ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യസന്ദര്‍ശനം; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും; രാത്രിയിൽ ഡൽഹിയിലേക്ക് തിരിക്കും

Spread the love

സ്വന്തം ലേഖകൻ
വയനാട് : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം.പി ഇന്നലെ വയനാട്ടിലെത്തി. നേതാക്കളും പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിയ്ക്ക് ഒരുക്കിയിരുന്നത്.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ ശേഷം ഇന്നലെ രാത്രിയോടെ കൽപ്പറ്റയിലെത്തി.

video
play-sharp-fill

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കും . ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിക്കും. മണ്ഡല സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയിൽ തന്നെ രാഹുൽ ഗാന്ധി ദില്ലിയിലേക്ക് തിരിക്കും.