video
play-sharp-fill

356 കോടി രൂപയുടെ സാമ്പത്തിക നഷ്ടം;  രാജ്യത്ത് 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച്‌ സൊമാറ്റോ

356 കോടി രൂപയുടെ സാമ്പത്തിക നഷ്ടം; രാജ്യത്ത് 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച്‌ സൊമാറ്റോ

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ രാജ്യത്തെ 225 ചെറിയ നഗരങ്ങളില്‍ സേവനം അവസാനിപ്പിച്ചു.

പ്രതീക്ഷിച്ച ബിസിനസ്സ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കനത്ത നഷ്ടമുണ്ടായതുമാണ് തീരുമാനത്തിന് കാരണം. ഏകദേശം 356 കോടി രൂപയുടെ നഷ്ടമുണ്ടായതായി സൊമാറ്റോ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓര്‍ഡര്‍ മാത്രമാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ വിശദീകരിക്കുന്നു.

സൊമാറ്റോ നേരത്തെ 1,000 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇവയില്‍ മിക്ക നഗരങ്ങളില്‍ നിന്നും സൊമാറ്റോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചില്ല. ഒക്ടോബറിലും ഡിസംബറിലും പ്രതികരണം പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ സൊമാറ്റോയ്ക്ക് മികച്ച പ്രതികരണം ലഭിച്ച നഗരങ്ങളില്‍ പോലും മൂന്നാം പാദത്തിലെ നഷ്ടം വളരെ വലുതായിരുന്നു. ആഗോളതലത്തില്‍ ടെക് സ്ഥാപനങ്ങളില്‍ വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ നടക്കുന്ന സമയത്ത്, സൊമാറ്റോ വലിയ തോതില്‍ ആളുകളെ എടുത്തിരുന്നു.

ഇതിനിടയിലാണ്, 225 നഗരങ്ങളില്‍ സൊമാറ്റോ സേവനം അവസാനിപ്പിച്ചത്.
സെപ്റ്റംബര്‍ പാദത്തില്‍ സൊമാറ്റോയുടെ അറ്റ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തെ 429.6 കോടി രൂപയില്‍ നിന്ന് 251 കോടി രൂപയായി കുറഞ്ഞു. വാര്‍ഷിക വരുമാനത്തില്‍ ബില്യണ്‍ ഡോളര്‍ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി.
വരുമാനം 62.2 ശതമാനം ഉയര്‍ന്ന് 1,024 കോടിയില്‍ നിന്ന് 1,661 കോടി രൂപയായി.