play-sharp-fill
സർക്കാരും പൊലീസും ഭയന്നു: ചൈത്രയ്‌ക്കെതിരെ നടപടിയില്ല; റെയ്ഡ് നിയമപരം ക്രമക്കേടൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

സർക്കാരും പൊലീസും ഭയന്നു: ചൈത്രയ്‌ക്കെതിരെ നടപടിയില്ല; റെയ്ഡ് നിയമപരം ക്രമക്കേടൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഇടപെടലിനെ തുടർന്ന് സിപിഎമ്മും സർക്കാരും ഭയന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടിയില്ലെന്ന് ഉറപ്പായി. സംഭവത്തിൽ ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാർശ ഇല്ലാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സി.പി.ഐ.എം ഓഫീസ് റെയ്ഡ് നിയമപരമാണെന്നും ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.
റെയ്ഡിന് മുൻപ് വ്യക്തമായ വിവരണശേഖരണം വേണമായിരുന്നു. ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിൽ റെയ്ഡിന് മുൻപ് ജാഗ്രത പുലർത്തണമായിരുന്നെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം നടന്നത്. സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോൺ വിശദീകരണം നൽകിയിരുന്നു.