
ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 മുതൽ 18 വരെ
സ്വന്തം ലേഖിക
നീണ്ടൂര്‍: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 വ്യാഴാഴ്ച മുതല്‍ 18 ശനിയാഴ്ച വരെ നടക്കും.
വ്യാഴാഴ്ച രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം, 6.15 ന് പുതുതായി പണികഴിപ്പിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി കളമംഗലത്ത് ഇല്ലം ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന് നമ്പൂതിരി നിര്‍വഹിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

6.30 മുതല്‍ ശിവസ്തുതികള്‍, ലളിതസഹസ്രനാമം, ശ്രീമദ് ഭഗവത്ഗീതാപാരായണം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശ്രീലളിതാപാരായണം, അഷ്ടോത്തര നാമം വൈകുന്നേരം 5 ന് നീണ്ടൂര്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം ട്രസ്റ്റ് മാതൃസമിതിയുടെ നാമസങ്കീര്‍ത്തനം. 6.30 ന് ദീപാരാധന, വി.എസ്. പ്രകാശന് ചെമ്പ് അവതരിപ്പിക്കുന്ന 51 അക്ഷരാളി ശ്രീകൈരാതപുരനാഥ സ്തോത്രം, 7 മുതല്‍ തിരുവാതിരകളി, 7.30 ന് അര്ജ്ജുന് വടക്കേടത്തിന്റെ വയലിന് കച്ചേരി, രാത്രി 9 മുതല്‍ ശ്രീകൈരാതപുരം ഭക്തജനസംഘത്തിന്റെ ഭക്തിഗാനമേള.
രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ശിവസ്തുതികള്‍, ശ്രീമദ് ഭഗവത് ഗീതാപാരായണം, നാരായാണീയ പാരായണം, ഭാഗവതപാരായണം, വൈകുന്നേരം 5 മുതല്‍ നീണ്ടൂര്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ശിവാനന്ദ ലഹരി. 6.30 ന് ദീപാരാധന, കാവടി ഹിഡുംബന്‍പൂജ, 7 ന് ദേശ താലപ്പൊലി ഘോഷയാത്ര, 7.30 മുതല്‍ ഭജന്‍സ് – നാമജപലയഘോഷം. അവതരണം: ശ്രീപരാശക്തി ഭജന്‍സ് കുമാരനല്ലൂര്‍.
ശിവരാത്രി ദിവസമായ ശനിയാഴ്ച രാവിലെ കൂട്ടവെടി, പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, ഉച്ചപൂജ, മഹാഗണപതിഹോമം, ശ്രീകൈരാതപുരനാഥസ്തോത്രപാരായണം. 6.45 ന് കലശപൂജ, കലശാഭിഷേകം, 9 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം.
ഉച്ചകഴിഞ്ഞ് 2 മുതല്‍ ഭാഗവതപാരായണം, വൈകുന്നേരം 6 മണിമുതല്‍ കാഴ്ചശ്രീബലി – സേവ, ദീപക്കാഴ്ച, തായമ്പക, മയൂരനൃത്തം.
രാത്രി 10.30 മുതല്‍ ചെന്നൈ കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതസദസ്സ്. 12 ന് മഹാശിവരാത്രി പൂജ, ഇളനീര് അഭിഷേകം, വ്രതാനുഷ്ഠാനപൂര്‍ത്തീകരണം, 1ന് വിളക്ക്, വലിയ കാണിക്ക.