അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല,ഇങ്ങ് കേരളത്തിലുമുണ്ട് ‘മെസി സ്ട്രീറ്റ് ‘; ലോക കിരീടം ചൂടിയ ലയണല്‍ മെസ്സിയോടുള്ള ആദരസൂചകമായി ‘മെസ്സി സ്ട്രീറ്റ് ‘ ബോർഡ് സ്ഥാപിച്ച് ആരാധകർ

അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല,ഇങ്ങ് കേരളത്തിലുമുണ്ട് ‘മെസി സ്ട്രീറ്റ് ‘; ലോക കിരീടം ചൂടിയ ലയണല്‍ മെസ്സിയോടുള്ള ആദരസൂചകമായി ‘മെസ്സി സ്ട്രീറ്റ് ‘ ബോർഡ് സ്ഥാപിച്ച് ആരാധകർ

സ്വന്തം ലേഖകൻ

മലപ്പുറം: അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല, കേരളത്തിലുമുണ്ട് മെസ്സിയുടെ പേരിലൊരു സ്ട്രീറ്റ്. മലപ്പുറത്ത് ഫുട്ബോളിന്റെ ഈറ്റില്ലമായി അരീക്കോട്ടാണ് മെസ്സിയുടെ പേരിലെ ഈ തെരുവ്.ഇവിടെ ഇംഗ്ലീഷിന് പുറമെ സ്പാനിഷിലും മെസ്സി സ്ട്രീറ്റ് എന്ന് എഴുതിവെച്ചിട്ടുണ്ട്.

അരീക്കോട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപം അഞ്ചാം വാര്‍ഡിലെ പഞ്ചായത്ത് റോഡിന് മുമ്പിലാണ് മെസ്സി സ്ട്രീറ്റ് എന്ന ബോര്‍ഡ് ഇടംപിടിച്ചത്.കാഞ്ഞിരമാല ഷമീമും നാട്ടിലെ അര്‍ജന്‍റീന ആരാധകരും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖത്തറിന്റെ മണ്ണില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച്‌ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി ലോക കിരീടം ചൂടിയതിന്റെ ആദരസൂചകമായാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ആരാധകര്‍ പറയുന്നു.

ലോക ഫുട്‌ബോള്‍ കിരീടം ചൂടിയ അര്‍ജന്‍റീന ടീമിന്റെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്കുള്ള ആദരസൂചകമായി രാജ്യത്തിന്റെ തലസ്ഥാനമായ ബ്യൂനസ് ഐറിസിന് മെസ്സി സ്ട്രീറ്റ് എന്ന് പേര് നല്‍കിയിരുന്നു.സംഭവം അനൗദ്യോഗികമായി ആരാധകര്‍ ഒപ്പിച്ച പരിപാടിയാണെങ്കിലും ആ സമയത്ത്
അത് വലിയ വാര്‍ത്തയായിരുന്നു.അതുപോലെ ഒരു സംഭവമാണ് മലപ്പുറത്തും അരങ്ങേറിയത്.