തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ റാസ്കലെന്ന് വിളിച്ചു; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.ബിജുവിന് സസ്പെന്‍ഷന്‍.

ജനറല്‍, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ എത്തിക്കാന്‍ കണ്ടിന്‍ജന്‍റ് ജീവനക്കാരുടെ ശമ്പള ഫയല്‍ തയാറാക്കി ബിജു പ്യൂണ്‍മാരെ ഏല്‍പിച്ചു. അടുത്ത ദിവസം വൈകുന്നേരമായിട്ടും ഫയല്‍ എത്തിയില്ല. തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുൻപ് നല്‍കിയ ഫയലുക‍ള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.തുടര്‍ന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെയും സൂപ്രണ്ടിന്‍റെയും നേതൃത്വത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ ചുമന്ന് ജനറല്‍, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യവിലോപം കാട്ടിയതിന് സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ ജോലി നോക്കുന്ന ഒരാളെ കുര്യാത്തി നഴ്സറിയിലേക്കും രണ്ടാമനെ കളിപ്പാന്‍കുളം നഴ്സറിയിലേക്കും സ്ഥലംമാറ്റി. ഇവര്‍ പരാതിയുമായി ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ സമീപിച്ചു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് പി.കെ. രാജു ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും നടക്കില്ലെന്ന് പറഞ്ഞ് ബിജു ഫോണ്‍ കട്ട് ചെയ്തു. ഇതോടെ പരാതിയുമായി രാജു മേയറെ സമീപിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് മേയറുടെ ഓഫിസ് മുറിയില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെ ഹെല്‍ത്ത് സൂപ്പര്‍വൈസറെ രാജു റാസ്കല്‍ എന്ന് വിളിച്ചു.
നിങ്ങളാണ് റാസ്കലെന്ന് ബിജു തിരിച്ചടിച്ചു. ഇതോടെ ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ ബിജുവിനെതിരെ നടപടിയെടുക്കാന്‍ മേയര്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

100 വാര്‍ഡുകളിലും ഹരിതകര്‍മസേനകളുടെ രൂപവത്കരണ ചുമതല ബിജുവിനായിരുന്നു. ഇതിന്‍റെ മികവിന് കഴിഞ്ഞ ഞായറാഴ്ചയാണ് പി.കെ. രാജുവും ബിജുവും ചേര്‍ന്ന് മന്ത്രി എം.ബി. രാജേഷില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.