video
play-sharp-fill

ഒന്നരമാസം മുൻപ് രണ്ടാം വിവാഹം; മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്ക്;  ഭാര്യയെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി; കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിയൊന്‍പതുകാരന്‍ പിടിയില്‍

ഒന്നരമാസം മുൻപ് രണ്ടാം വിവാഹം; മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്ക്; ഭാര്യയെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി; കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിയൊന്‍പതുകാരന്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

ഓയൂര്‍: ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

കായംകുളം ദേവികുളങ്ങര ജെനി കോട്ടേജില്‍ ജോബി ജോര്‍ജ് (29) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരമാസം മുൻപായിരുന്നു ജോബിയുടെയും കരിങ്ങന്നൂര്‍ സ്വദേശിനിയുടെ വിവാഹം.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ജോബി മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു.

എയര്‍ഗണ്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

ഇതുകണ്ട അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.