play-sharp-fill
കുഞ്ഞിന്റെ ചര്‍മ്മം മഞ്ഞനിറത്തില്‍ കാണുന്നത് വെയില്‍ കൊള്ളിച്ച്‌ പരിഹരിക്കാം എന്ന് കരുതരുത്….!  നവജാതശിശുക്കളിൽ മഞ്ഞപ്പിത്തം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ…..

കുഞ്ഞിന്റെ ചര്‍മ്മം മഞ്ഞനിറത്തില്‍ കാണുന്നത് വെയില്‍ കൊള്ളിച്ച്‌ പരിഹരിക്കാം എന്ന് കരുതരുത്….! നവജാതശിശുക്കളിൽ മഞ്ഞപ്പിത്തം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ…..

സ്വന്തം ലേഖിക

കോട്ടയം: മാസം തികഞ്ഞ് ജനിക്കുന്ന 60 ശതമാനം കുഞ്ഞുങ്ങളിലും മാസം തികയാതെ ജനിക്കുന്ന 80 ശതമാനം കുഞ്ഞുങ്ങളിലും ആദ്യ ആഴ്ചയില്‍ മഞ്ഞപ്പിത്തം ഉണ്ടാകുന്നതായി ശിശുരോഗ വിദഗ്ധര്‍ പറയുന്നു.

കുഞ്ഞിന്റെ ചര്‍മ്മം മഞ്ഞനിറത്തില്‍ കാണുന്നത് വെയില്‍ കൊള്ളിച്ച്‌ പരിഹരിക്കാം എന്ന് കരുതരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവജാത ശിശുക്കളിലെ ഭൂരിഭാഗം മഞ്ഞപ്പിത്തവും നിരുപദ്രവകരമാണെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇത് നിര്‍ണയിക്കേണ്ടത് ശിശരോഗ വിദഗ്ധരാണ്.

കാരണം ചികിത്സിക്കാതെ പോകുന്ന മഞ്ഞപ്പിത്തം പിന്നീട് സ്ഥിരമായ മസ്തിഷ്‌ക ക്ഷതം , ബധിരത, ജന്നി, തളര്‍വാതം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ശിശരോഗ വിദഗ്ധര്‍ പറയുന്നു. 10 ശതമാനം കുഞ്ഞുങ്ങളില്‍ ഒരു മാസം പ്രായമാകമ്പോള്‍ പോലും മഞ്ഞപ്പിത്തം കണ്ടുവരുന്നുണ്ട്.

കുഞ്ഞിന്റെ കണ്ണുകളിലോ ചര്‍മ്മത്തിലോ മഞ്ഞനിറം കണ്ടാല്‍ ഉടന്‍ തന്നെ ശിശരോഗ വിദഗ്ധന്റെ അടുത്ത് എത്തിക്കുക.