മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും; മാര്‍പാപ്പ ഇന്ത്യയിലെത്തുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷം

Spread the love

സ്വന്തം ലേഖിക

സുഡാന്‍: മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്.

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാര്‍പാപ്പയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്.

1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യയില്‍ എത്തിയത്.