മലപ്പുറത്ത് യുവതി ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനും പങ്കെന്ന് സംശയം; ബീഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും; അന്വേഷണം ശക്തമാക്കി പൊലീസ്
സ്വന്തം ലേഖിക
വേങ്ങര: കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊന്ന സംഭവത്തില്‍ കാമുകന് കൂടി പങ്കുണ്ടോയെന്നത് പൊലീസ് അന്വേഷിക്കും.
വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടയ്ക്കല്‍ റോഡിലെ യാറം പടി പി.കെ.ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി പൂനം ദേവി(30) ആണ് ഭര്‍ത്താവ് സന്‍ജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്. ജനുവരി 31ന് രാത്രിയിലായിരുന്നു ഈ ക്രൂരകൃത്യം. വെള്ളിയാഴ്ച അറസ്റ്റിലായ യുവതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ബീഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് വേങ്ങര സി.ഐ പറഞ്ഞു.
പൂനം ദേവി നാട്ടുകാരനും ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാന് പസ്വാന് അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടര്‍ന്നു.
ഭര്‍ത്താവിനെ കൊല്ലാനും തീരുമാനിച്ചു. തുടര്‍ന്നാണ് ഉറങ്ങുന്നതിനിടെ സന്‍ജിതിന്റെ ഇരു കൈകളും തോര്‍ത്ത് കൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്.
കട്ടിലില്‍ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്.
തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. തുടര്‍ന്ന് പൂനം ദേവിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.