കൊച്ചി കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം അനധികൃതമായി പാർക്ക് ചെയ്ത കണ്ടെയ്നർ ലോറിക്കു പിന്നിൽ കാർ ഇടിച്ചുകയറി; കാർ യാത്രികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ∙ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം അനധികൃതമായി പാർക്ക് ചെയ്ത കണ്ടെയ്നർ ലോറിക്കു പിന്നിൽ കാർ ഇടിച്ചുകയറി കാർ യാത്രികൻ മരിച്ചു. മുരിങ്ങൂർ കളത്തിൽ വീട്ടിൽ കെ.ജി. ജോർജാണു (ബാബു–58) മരിച്ചത്.

പ്രവാസി മലയാളി ആയിരുന്ന ജോർജ് ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപത്തെ നിർമാണ സ്ഥലത്തു നിന്നു മടങ്ങും വഴി ടോൾ പ്ലാസയിൽ എത്തുന്നതിനു തൊട്ടു മുൻപായിരുന്നു അപകടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് കാറിന്റെ പകുതി ഭാഗം ഇടിച്ചു കയറി. അകത്തു കുടുങ്ങിപ്പോയ ജോർജിനെ ഏറെ പ്രയാസപ്പെട്ടാണു പുറത്തെടുത്തത്. തലയ്ക്കേറ്റ പരുക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിൽ എത്തും മുൻപു മരിച്ചതായി അധികൃതർ പറഞ്ഞു. ഭാര്യ: നാൻസി. മക്കൾ: നിഖിൽ, നീനു (ദുബായ്). മരുമകൻ: അലോഷ് ജോൺ (ദുബായ്). സംസ്കാരം പിന്നീട്.