കൊച്ചിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ ; ഇടുക്കി സ്വദേശിനിയായ സ്ത്രീയും  പാലക്കാട് സ്വദേശിയുമാണ് പിടിയിലായത്; 10.88 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു

കൊച്ചിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ ; ഇടുക്കി സ്വദേശിനിയായ സ്ത്രീയും പാലക്കാട് സ്വദേശിയുമാണ് പിടിയിലായത്; 10.88 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇടുക്കി ചിന്നാറിൽ ഏലപ്പാറ മണലിപ്പാറ വിനീത കുമാരി(38) ,പാലക്കാട് തൃത്താല മാള കക്കാത്തിരി കക്കാട്ടിൽ സി എസ് ഷനൂബ് (44), എന്നിവരാണ് 10.88 ഗ്രാം എം ഡി എം എ യുമായി പോലീസിന്റെ പിടിയിലായത്. എളമക്കര പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കറുകപ്പള്ളി മാമംഗലം റോഡിലുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും മയക്കു മരുന്ന് വലിയ തോതിൽ എറണാകുളത്ത് എത്തിച്ച് ആവശ്യക്കാർക്ക് ഉയർന്ന വിലയിൽ ചെറിയ അളവുകളിൽ വിൽപ്പന നടത്തിവരികയായിരുന്നു ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശശിധരന്‍റെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

എളമക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനീഷ് എസ് ആർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ സുബൈർ, ഫൈസൽ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, അമൃത ഡാൻസ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.