കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം
സ്വന്തം ലേഖകൻ
ചിക്കൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവം ആണ്. ചിക്കനിൽ വെറൈറ്റികൾ പരീക്ഷിക്കുന്നതിലും മലയാളികൾ മുന്നിലാണ്. കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം
ആവശ്യമായ ചേരുവകള്‍,
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടലമാവ് / കോണ്‍ഫ്‌ളോര്‍ – 6 ടേബിള്‍സ്പൂണ്‍
ഇഞ്ചി – 2 ഇഞ്ച് കഷണം
വെളുത്തുള്ളി – 10 അല്ലി
ചെറിയ ഉള്ളി – 15 എണ്ണം
കറിവേപ്പില – 2 ഇതള്‍
നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.
ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.
അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.
ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
കടലമാവ് / കോണ്‍ഫ്‌ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.
മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്ബോള്‍ വെളുത്തുള്ളി, ഇഞ്ചി,
ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
ഇത് ഗോള്‍ഡന്‍ നിറമാകുമ്ബോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.