വീട്ടിൽ അനധികൃത മദ്യശേഖരം; ആവശ്യക്കാർ വാട്സാപ്പിൽ മെസേജ് അയച്ചാൽ സാധനം എത്തിച്ചു നല്കും; കായകുളത്ത് അമ്പത്തിയൊൻപതുകാരൻ അറസ്റ്റിൽ

വീട്ടിൽ അനധികൃത മദ്യശേഖരം; ആവശ്യക്കാർ വാട്സാപ്പിൽ മെസേജ് അയച്ചാൽ സാധനം എത്തിച്ചു നല്കും; കായകുളത്ത് അമ്പത്തിയൊൻപതുകാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കായംകുളം: വീട്ടിൽ അനധികൃത മദ്യശേഖരം നടത്തിയ ഒരാൾ പിടിയിൽ. പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോനാണ് (രാജീവ് -59) എക്സൈസ് പിടിയിലായത്. 124 കുപ്പി മദ്യം ഇവിടെ നിന്ന് പിടികൂടി.

മൊബൈൽ സന്ദേശങ്ങളിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതായിരുന്നു രീതി. എക്സൈസ് ഇൻറലിജൻസ് സംഘവും റേഞ്ച് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടും പരിസരവും ഒരു മാസമായി എക്സൈസ് ഇന്റലിജൻസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. മദ്യശാലക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു പ്രധാനമായും കച്ചവടം.

റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ എം. അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിനുലാൽ, അശോകൻ, രാജേഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ സീനു, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.