സ്വന്തം ലേഖിക
ന്യൂഡൽഹി: 2023 – 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും.
രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.
തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദായനികുതി , ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.
അടുത്ത വര്‍ഷം 6.8 % വരെ വളര്‍ മാത്രമേ നേടാന്‍ കഴിയൂ എന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കണക്കിലെടുത്ത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ ഉണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.
രാജ്യത്തെ മധ്യവര്‍ഗം ബജറ്റില്‍ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബില്‍ എന്ത് മാറ്റം വരുമെന്നാണ്. നികുതി സ്ലാബ് ഉയര്‍ത്തുക ഒപ്പം നികുതി ഇളവ് ലഭിക്കാവുന്ന ചിലവുകളുടെയും പരിധി ഉയര്‍ത്തുക എന്നതാണ് പ്രതീക്ഷ.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയാല്‍ രാജ്യത്തെ തൊഴിലായ്മ നിരക്ക് കുറയുമെന്നാണ് ഈ മേഖലയിലെ സംരംഭകര്‍ പറയുന്നത്. കേന്ദ്രബജറ്റില്‍ കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തന മൂലധനവും ഉറപ്പാക്കാനായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്പൂര്‍ണ്ണ ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി എന്തുണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത് . പ്രതിസന്ധി കാലത്ത് നെല്ല് വില ഉയര്‍ത്തുക,വള ലഭ്യത ഉറപ്പാക്കുക തുടങ്ങി സര്‍ക്കാര്‍ പിന്തുണ അടിയന്തരമായി ബജറ്റിലൂടെ ലഭ്യമാക്കണമെന്നാണ് പാലക്കാട്ടെ കര്‍ഷകര്‍ക്ക് പറയാനുള്ളത്.