play-sharp-fill
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവം ഫെബ്രുവരി 21 ന് കൊടിയേറും; ഇത്തവണ പകൽപൂരം ഇല്ല; എട്ടാം ഉത്സവമായ 28-ന് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവം ഫെബ്രുവരി 21 ന് കൊടിയേറും; ഇത്തവണ പകൽപൂരം ഇല്ല; എട്ടാം ഉത്സവമായ 28-ന് ഏഴരപ്പൊന്നാന ദർശനം

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍ : മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 21-ന് കൊടിയേറി മാർച്ച് രണ്ടിന് ആറാട്ടോടുകൂടി സമാപിക്കും. എട്ടാം ഉത്സവമായ 28-നാണ് ഏഴരപ്പൊന്നാന ദർശനം. ഏറ്റുമാനൂർ ഉത്സവത്തിന് ഫെബ്രുവരി 21-ന് കൊടിയേറും. ഇത്തവണ പകൽപൂരം ഇല്ല. പകൽപൂരം ഉത്സവത്തിന് ആലോചിച്ചിരുന്നുവെങ്കിലും ഉപദേശകസമിതി നിലവിലില്ലാത്ത സാഹചര്യത്തിൽ ഒഴിവാക്കാൻ തീരുമാനിച്ചു.

ഉത്സവം സംബന്ധിച്ച് ഉദ്യോഗസ്ഥതല അവലോകന യോഗം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്നു. ബൈപ്പാസ് ഉൾപ്പെടെയുള്ള വഴികളിൽ വഴിവിളക്കുകൾ സ്ഥാപിക്കും. മാലിന്യ നിർമാർജനത്തിനും കുടിവെള്ള വിതരണത്തിനും സംവിധാനമൊരുക്കും. ഏഴര പ്പൊന്നാന ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവത്തിന്റ സുഗമമായ നടത്തിപ്പിനായി ഉദ്യോഗസ്ഥല അവലോകനയോഗം നടന്നു. ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി വി.എന്‍.വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കും. കൂടുതല്‍ പൊലീസിന്റെ സേവനം ഉറപ്പുവരുത്തും. ഉത്സവത്തിന് മുൻപ് ക്ഷേത്രപരിസരത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും.

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സംവിധാനമൊരുക്കും. അഡ്വ.എ.എസ്.പി കുറുപ്പ്, കോട്ടയം ഡിവൈ.എസ്.പി അനീഷ്, ദേവസ്വം ബോര്‍ഡ് മെമ്ബര്‍ ജീവന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ വി.കൃഷ്ണകുമാര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ആര്‍.ജ്യോതി, നഗരസഭ അദ്ധ്യക്ഷ ലൗലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.