
കുറവിലങ്ങാട് പളളിയില്‍ ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ഇന്ന്; രാവിലെ ഏഴിന് പാലാ രൂപതയിലെ നവവൈദികരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും
സ്വന്തം ലേഖിക
കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് യോനാ പ്രവാചകന്റെ നിനിവേ യാത്രയുടെ സ്‌മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം.
രാവിലെ ഏഴിന് പാലാ രൂപതയിലെ നവവൈദികരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം, 8.30 ന് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

10.30 ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വൈകുന്നേരം മൂന്നിന് ഫാ. ജോര്‍ജ് മുളങ്ങാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
4.30 ന് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ആറിന് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
രാത്രി എട്ടിന് ഫാ. സിബി ഞാവളളിക്കുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.