അങ്കണവാടിയുടെ പൂട്ട് പൊളിച്ച് ഉദ്ഘാടനം നടത്തി; ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കലിനെതിരെ പരാതി കൊടുക്കാന്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണസമിതി
സ്വന്തം ലേഖിക
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പ്രവിത്താനം അങ്കണവാടിയുടെ പൂട്ട് പൊളിച്ച് വീണ്ടും ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണസമിതി നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു.
ഇന്നലെ ചേര്‍ന്ന അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ പൊലീസിലും, മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കാനും തീരുമാനമെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പൂട്ട് പൊളിച്ച് ഉദ്ഘാടനം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് കമ്മിറ്റി ബഹിഷ്‌കരിച്ചു.
പഞ്ചായത്തിന്റെ പൊതുമുതല്‍ നശിപ്പിച്ച രാജേഷ് വാളിപ്ലാക്കലിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യനും, വൈസ് പ്രസിഡന്റ് വിനോദ് വേരനാനിയും യോഗത്തില്‍ വാദിച്ചു.