ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതി; അഡ്വകേറ്റ് ജനറലിനോട് നിയമോപദേശം തേടി ഡിജിപി; അഡ്വ. സൈബി ജോസിന് നോട്ടീസയച്ച്‌ ബാര്‍ കൗണ്‍സില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അഡ്വകേറ്റ് ജനറലിനോട് നിയമോപദേശം തേടി.

അഡ്വ. സൈബി ജോസിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന് കൈമാറി. എജിയുടേയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി തുടങ്ങി. പരാതികളില്‍ സൈബി ജോസിന്റെ വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നോട്ടീസയച്ചു.

കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നല്‍കിയത്.

പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും.

അതേ സമയം, റാന്നി കേസില്‍ അഡ്വക്കേറ്റ് സൈബി ജോസ് പ്രതികള്‍ക്ക് ജാമ്യം നേടിയെടുത്തതിലെ നിയമലംഘനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി. കേസുകളിലെ പ്രോസിക്യൂട്ടര്‍മാരുടെ ഇടപെടലും പരിശോധിക്കണമെന്ന് ഇരകള്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.