
ആലപ്പുഴയിൽ എസ്.ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; എസ്.ഐയുടെ മകളുടെ സഹപാഠിയായ ഇരുപത്തിനാലുകാരന്റെ മരണത്തിൽ ദുരൂഹത; അന്വേഷമം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ എസ്.ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേല്‍ സാരംഗിയില്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐയുടെ മകളുടെ സഹപാഠിയായിരുന്ന സൂരജ് ഞായറാഴ്ച രാത്രി 10ന് ഇവിടെയെത്തിയിരുന്നു. തുടര്‍ന്ന് വീട്ടുകാരുമായി വാക്കുതര്‍ക്കവും ഉണ്ടായി. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ വീട്ടുകാര്‍ സൂരജിനെ മടക്കിയയച്ചു. സംഭവം നടക്കുമ്പോൾ വീട്ടില്‍ എസ്.ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം.
പിന്നീട് സൂരജിന്റെ ബൈക്ക് എസ്.ഐയുടെ വീടിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.