
ഇടുക്കി ഏലപ്പാറയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ; വാഹനങ്ങൾ തകർന്നു ; നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ഇടുക്കി : ഇടുക്കി ഏലപ്പാറ ടൗണിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി നിരവധി വാഹനങ്ങൾ തകർന്നു.
വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയായിരുന്നു അപകടം. നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന ബസ് ഏലപ്പാറ സ്റ്റാൻഡിലെത്തിയപ്പോൾ ബ്രേക്ക്
നഷ്ടപെടുകയായിരുന്നു.
ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്കും കാറിലേക്കും ബസ് ഇടിച്ചു കയറി. നിരവധി വാഹനങ്ങളാണ് അപകടത്തിൽ തകർന്നത്.
Third Eye News Live
0
Tags :