
വീട്ടില്‍ കുഴഞ്ഞു വീണെന്നുപറഞ്ഞ് സുഹൃത്തായ യുവതി യുവാവിനെ ആശുപത്രിയിലെത്തിച്ച് മുങ്ങി; തലയില്‍ ആഴത്തില്‍ മുറിവ്; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
സ്വന്തം ലേഖകൻ
കോട്ടയം: കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് സുഹൃത്തായ യുവതി ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.
കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. മരണത്തില്‍ യുവതിയായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്നാണ് അരവിന്ദിന്റെ ബന്ധുക്കളുടെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഈ മാസം ഒന്‍പതിനാണ് യുവാവ് മരിച്ചത്. നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തിന്റെ വീട്ടില്‍ വച്ച് അരവിന്ദ് കുഴഞ്ഞുവീണെന്ന് മാതാപിതാക്കളെ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് തലയ്ക്ക് ആഴത്തില്‍ മുറിവുള്ളതായി മനസിലായത്.
മെഡിക്കല്‍ കോളേജില്‍ തെറ്റായ പേരുവിവരങ്ങളാണ് യുവതിയും അവരുടെ വീട്ടുകാരും നല്‍കിയത്. ആശുപത്രിയില്‍ നിന്ന് മുങ്ങുകയും ചെയ്തു. സി ടി സ്‌കാനില്‍ തലയ്ക്ക് ആഴത്തില്‍ മുറിവ് പറ്റിയിട്ടുണ്ടെന്നും രക്തം കട്ടപ്പിടിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളൂ.