രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍ ;ആമോസ് മാമ്മന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്തുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.
പി പ്രകാശ് (ഐ ജി ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ ജി ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ കെ മൊയ്തീന്‍കുട്ടി (എസ് പി ക്രൈംബ്രാഞ്ച് കോഴിക്കോട്, വയനാട്), എസ് ഷംസുദ്ദീന്‍ (ഡി വൈ എസ് പി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി എല്‍ അജിത് കുമാര്‍ (ഡി വൈ എസ് പി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്),
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ വി പ്രമോദന്‍ (ഇന്‍സ്‌പെക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി ആര്‍ രാജേന്ദ്രന്‍ (എസ് ഐ, കേരള പൊലീസ് അക്കാദമി), സി പി കെ ബിജുലാല്‍ (ഗ്രേഡ് എസ് ഐ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ് ഐ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ് ഐ യു-2),
അപര്‍ണ്ണ ലവകുമാര്‍ (ഗ്രേഡ് എ എസ് ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവരാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്.