video
play-sharp-fill

കുറവിലങ്ങാട് വീട്ടിൽ അതിക്രമിച്ചു കയറി മോഷണശ്രമം; എറണാകുളം സ്വദേശി അറസ്റ്റിൽ

കുറവിലങ്ങാട് വീട്ടിൽ അതിക്രമിച്ചു കയറി മോഷണശ്രമം; എറണാകുളം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കുറവിലങ്ങാട് വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം അന്ത്യാൾ കരയിൽ നാമക്കുഴി സ്കൂൾഭാഗത്ത് മേൽക്കണ്ണായി വീട്ടിൽ ജോയ് വർഗീസ് (56) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാത്രി കുറവിലങ്ങാട് കോഴ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് കൂത്താട്ടുകുളം സ്റ്റേഷനിൽ മോഷണക്കേസും തിടനാട് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട്.

കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ മാത്യു കെ.എൻ, എ.എസ്.ഐ ജയ്സൺ,സി.പി.ഓ അരുൺ എം.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.