സ്വന്തം ലേഖകൻ
പാലക്കാട്: അനുമതിയില്ലാതെ പാലക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ.
ഇന്നലെ വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശന സ്ഥലത്തേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസില്‍ പരാതി നല്‍കാനും ചെയര്‍പേഴ്‌സണ്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബി.ജെ.പിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. ഇത്തരത്തില്‍ പരിപാടി നടത്തുമ്ബോള്‍ നഗരസഭയില്‍ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം.
നിയമം പാലിക്കാത്തതിനാല്‍ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. തിരുവനന്തപുരത്ത് പൂജപ്പുര ജങ്ഷനിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തടയുമെന്നും ബി ജെ പി നേരത്തേ പറഞ്ഞിരുന്നു.