video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (25/1/2023) തീക്കോയി, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (25/1/2023) തീക്കോയി, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (25/1/2023) തീക്കോയി, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വാഗമൺ കുരിശുമല,കാരികാട് ടോപ്പ്,,വെള്ളികുളം,മാർമല, ഒറ്റയീട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽവരുന്ന ഔട്പോസ്റ്റ്, സാജ്കോ, അറക്കത്തറ No.1, അറക്കത്തറNo.2എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

3.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വേലംകുളം, ഗുരുമന്ദിരം, കൊട്ടാരമ്പലം, M G യൂണിവേഴ്സിറ്റി ഔട്ട്, കുന്നേൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 11.30 വരെ മുടങ്ങും.

4. പുതുപ്പള്ളി ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന ചാലുങ്കപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 5 വരെ പെരിങ്ങാലി ഭാഗത്തും 9 മുതൽ 11 വരെ വാകക്കാട്, തഴക്കവയൽ, കവനാർ ലാറ്റക്സ് എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

6. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ HT ലൈൻ maintanence വർക്കിന് വേണ്ടി ചല്ലോളി ടവർ, ചല്ലോളി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ 5 വരെ വൈദുതി മുടങ്ങുന്നതായിരിക്കും

7. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാമ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ വൈദ്യൂതി മുടങ്ങും.

8.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരുവിക്കുട് ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 am മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

9. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, അറേബ്യൻ, മാധവത്തുപടി, പോളിമർ, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി, തറേപ്പടി, ട്രിഫാനി, വെള്ളൂപ്പറമ്പ്, മോസ്കോ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

10.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ ഗാന്ധിപുരം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

11. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , ചിങ്ങവനം FACTകടവ് , സെമിനാരിപ്പടി , SNDP, ഇൻഡസ്ട്രിയൽ ഏരിയ, പുത്തൻ പാലം എന്നി ഭാഗങ്ങളിലും കണിയ മല , കുഴിക്കാട്ട് കോളനി, പാറയിൽ ഭാഗങ്ങളിലും രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.

12. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, തൃക്കോയിക്കൽ, ഇരുമ്പുകുഴി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.