
പുസ്തകം എടുക്കാന്‍ പോയ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍
സ്വന്തം ലേഖിക
കോഴിക്കോട്: വീട്ടിനുള്ളില്‍ പതിനഞ്ചുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
കോഴിക്കോട് എകരൂര്‍ തെങ്ങിനി കുന്നുമ്മല്‍ അര്‍ച്ചനയാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ അമ്മയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയും അമ്മയും അച്ഛമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിര്‍ത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേയ്ക്ക് പോയി.
അച്ഛമ്മയോട് ഒരു പുസ്തകം വീട്ടില്‍ ഉണ്ടെന്നും അത് എടുത്തിട്ട് വരാമെന്നും പറഞ്ഞാണ് അര്‍ച്ചന രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടിലേയ്ക്ക് പോയത്.
വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം മുറിയില്‍ നിന്ന് കണ്ടെത്തിയത്.
Third Eye News Live
0