ജനസൗഹൃദ പോലീസ് പരിപാടി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി ജനമൈത്രി പോലീസ് വീൽചെയറും, സ്റ്റൂളുകളും വിതരണം ചെയ്യും
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി കടുത്തുരുത്തി ജനമൈത്രി പോലീസ് വീൽചെയറുകളും തടിയിൽ തീർത്ത സ്റ്റൂളുകളും വാങ്ങി നൽകുന്നു.
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കടുത്തുരുത്തി ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ ജനസൗഹൃദ പോലീസ് പരിപാടിയുടെ ഭാഗമായാണ് വാങ്ങി നൽകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 25ന് രാവിലെ 11:30ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാറിന് വീൽചെയറും, സ്റ്റൂളും നൽകി ഉദ്ഘാടനം നിർവഹിക്കും.
Third Eye News Live
0