video
play-sharp-fill

എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമം: ചേനപ്പാടി സ്വദേശി അറസ്റ്റിൽ

എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമം: ചേനപ്പാടി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചേനപ്പാടി ചെങ്ങാംകുന്ന് ഭാഗത്ത് വേലുപറമ്പിൽ വീട്ടിൽ തോമസ് മകൻ ജയൻ തോമസ് (38) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ നേരെ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ മാരായ റിയാസുദ്ദീൻ, ജോൺസൺ, സി.പി.ഓ മാരായ ഷെഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.