
സ്വന്തം ലേഖകൻ
അടിമാലി: ഇന്‍സ്റ്റഗ്രാം ലൈവിനായി സ്വന്തം വീട് കത്തിച്ച് യുവാവിൻ്റെ പരാക്രമം.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ
അടിമാലി പത്താം മൈലിലാണ് സംഭവം.
പത്തൊന്‍പതുകാരനായ യുവാവ് ഡീസല്‍ ഒഴിച്ചാണ് വീടിന് തീവെച്ചത്.യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് അറിയാൻ സാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു.
അയല്‍വാസിയുടെ വീടിന്റെ സമീപത്തും ഇയാള്‍ ഡീസല്‍ ഒഴിച്ചു. എന്നാല്‍, ഇത് അയല്‍വാസി കാണുകയും വെള്ളം ഒഴിച്ച് അപകടം ഒഴിവാക്കുകയും ചെയ്തു.
അടിമാലി അഗ്‌നിരക്ഷാനിലയം ഓഫീസര്‍ പ്രഘോഷ്, ഫയര്‍ ഓഫീസര്‍മാരായ അഭിഷേക്, ജെയിംസ്, ജില്‍സണ്‍, രാഹുല്‍ രാജ്, സനീഷ്, രാഗേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അതേസമയം യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.