സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കയ്യേറ്റത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
ഇഞ്ചിവിള പറയരുവിള വീട്ടില്‍ റെജി (27), അരുവാന്‍ കോട് കാട്ടാന്‍കുളങ്ങര തോട്ടത്തില്‍ വീട്ടില്‍ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തന്‍വീട്ടില്‍ വിപിന്‍ (27) എന്നിവരെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. നാല്പത് വയസ്സായിരുന്നു.
രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസത്കാരത്തിന് ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ വിപിനെന്നയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.