കാഞ്ഞിരമറ്റത്ത് അനധികൃത പടക്ക നിര്‍മാണം ; മൂന്നുപേർ അറസ്റ്റിൽ; ഇരുന്നൂറോളം ഡൈനാമിറ്റുകള്‍, 15 ചാക്ക് കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികള്‍ തുടങ്ങിയവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം: കാഞ്ഞിരമറ്റത്ത് അനധികൃത പടക്ക നിര്‍മാണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആമ്പല്ലൂര്‍ പാര്‍പ്പാംകോട് തൈക്കൂട്ടത്തില്‍ വീട്ടില്‍ പുരുഷോത്തമന്‍ (63), മുളന്തുരുത്തി പെരുമ്പള്ളി പേക്കല്‍ വീട്ടില്‍ സാബു മാത്യു (53), പാര്‍പ്പാംകോട് പുലരിക്കുഴിയില്‍ വീട്ടില്‍ സലീഷ് (46) എന്നിവരെയാണ് പിടികൂടിയത്.

എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസിന്‍റെയും റൂറല്‍ പൊലീസ് മേധാവി വിവേക് കുമാറിന്‍റെയും നിര്‍ദേശപ്രകാരം നടത്തിയ കോമ്പിങ് പരിശോധയിൽ ഇരുന്നൂറോളം ഡൈനാമിറ്റുകള്‍, 15 ചാക്ക് കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികള്‍ തുടങ്ങിയവ പിടിച്ചെടുത്തു. കഴിഞ്ഞവര്‍ഷം മേയില്‍ തമ്പി എന്ന പുരുഷോത്തമനെ അനധികൃത പടക്ക നിര്‍മാണത്തിനിടെ അറസ്റ്റ്ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി.എസ്. ഷിജു, എസ്.ഐമാരായ എസ്.എന്‍. സുമിത, മോഹനന്‍, എ.എസ്.ഐമാരായ സന്തോഷ് കുമാര്‍, കെ.എം. ബിജു, സോജന്‍ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ അനില്‍കുമാര്‍, വിനോദ്, സന്ദീപ്, ഗിരീഷ്, രാകേഷ്, സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത്