പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പ്രതിഷേധം; എതിര്‍ത്തും അനുകൂലിച്ചും ജില്ലാ യുവ ചിന്തന്‍ ശിബിരത്തില്‍ വാക്പോര്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പ്രതിഷേധം. വെണ്ണിക്കുളത്ത് മോക് ല്ലില്‍ യുവാവ് മരിച്ച സംഭവം അടക്കം പരാമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ കളക്ടര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് എംജി കണ്ണനെ എതിര്‍ത്തും അനുകൂലിച്ചും ജില്ലാ യുവ ചിന്തന്‍ ശിബിരത്തില്‍ വാക്പോര് നടന്നു.
ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുക മാത്രമാണ് കളക്ടര്‍ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ‘മോക്ട ഡ്രില്ലില്‍ ഒരു പയ്യന്‍ മരിച്ചു. ഒരു സുരക്ഷയില്ല. എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്കില്‍ പടം ഇടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അവരെ ഇവിടുന്ന് പറഞ്ഞുവിടണം’ എന്നുമായിരുന്നു അന്ന് എംജി കണ്ണന്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വിളിച്ചുപറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റിന്റെ നിലപാട് ശരിയല്ലെന്ന് ഐ ഗ്രൂപ്പ് വാദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥനോടുള്ള എതിര്‍പ്പാണ് സമരത്തിന് പിന്നിലെന്നായിരുന്നു ആരോപണം. ജില്ലാ കളക്ടറുടെ വീഴ്ചകളാണ് സമരത്തിന് കാരണമെന്ന് പ്രസിഡന്റിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പും നിലപാടെടുത്തു. കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും വീഴ്ചകളില്‍ പ്രതിഷേധിക്കുമെന്നും ആയിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. കളക്ടര്‍ക്കെതിരായ നീക്കത്തില്‍ സംസ്ഥാന ഭാരവാഹികളായ സംസ്ഥാന നേതാക്കള്‍ളുടെ ഗൂഢാലോചനയെന്നും പങ്കെന്ന് ആരോപണമുയര്‍ന്നു.
പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെയും യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വെണ്ണിക്കുളത്ത് മോക് ല്ലില്‍ യുവാവ് മരിച്ച സംഭവം അടക്കം പരാമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ കളക്ടര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.