നമ്പിനാരായണന് മാത്രമല്ല ഗോവിന്ദചാമിക്കും പത്മഭൂക്ഷണം നൽകണം; പരിഹാസത്തോടെ സെൻകുമാർ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ ടി.പി സെൻകുമാർ. 1994ൽ സ്വയം വിരമിച്ച നമ്പിനാരായണൻ രാജ്യത്തിന് നൽകിയ സംഭാവന എന്താണ്.? അവാർഡ് നൽകിയവർ ഇത് വിശദീകരിക്കണമെന്ന് ടി.പി സെൻകുമാർ പറഞ്ഞു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണ്. കോടതി നിയോഗിച്ച ജഡ്ജിയുടെ അന്വേഷണം പൂർത്തിയാകും മുമ്പ് ആദരിക്കുന്നത് എങ്ങനെ? പുരസ്‌കാരം നൽകേണ്ട എന്ത് സംഭാവനയാണ് നമ്പിനാരായണൻ നൽകിയത്? നമ്പി നാരായണന് പത്മപുരസ്‌കാരം നൽകിയത് അമൃതിൽ വിഷം കലർത്തിയ പോലെയാണ്. പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നു- സെൻകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറിയെ റഷീദും ഗോവിന്ദചാമിക്കും പത്മപുരസ്‌കാരം നൽകാവുന്നതാണെന്ന് സെൻകുമാർ പരിഹസിച്ചു.
ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷം നമ്പി നാരായണന് കേരള സർക്കാർ കോടതി വിധിച്ച നഷ്ടപരിഹാരം കൈമാറിയിരുന്നു.
സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്ന് സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച ഉത്തരവിൽ വ്യക്തമാക്കി