പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തിനശിച്ചു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്ത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടി
സ്വന്തം ലേഖകൻ
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു.ഉച്ചയ്ക്ക് 1.50ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
5 യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുന്നു.ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസുകുറ്റുകൾ അടക്കം മാറ്റി.
നമ്പർ വൺ ചിപ്സ് കട എന്ന കടകക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ സമീപത്തെ എ വൻ ബേക്കറി, ഒരു മൊബൈൽ ഷോപ്പ്, ചെരുപ്പ് കടയിലേക്കും പടർന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
നിലവിൽ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയാണ്.