video
play-sharp-fill

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അപകടം കൊടികുത്തി ചാമപ്പാറ വളവിൽ ;21 പേര്‍ക്ക് പരിക്ക്

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അപകടം കൊടികുത്തി ചാമപ്പാറ വളവിൽ ;21 പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി:ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു.

കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

അന്‍പത് അടിയോളം താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങില്‍ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തേക്കടിയില്‍ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്നു യാത്രക്കാർ.

Tags :