play-sharp-fill
ഒരു നാടിന്‍റെ മുഴുവന്‍ ദാഹം തീർക്കുന്ന കിണർ; നൂറോളം മോട്ടോറുകൾ ഒരേസമയം ഇതിൽ നിന്നും വെള്ളമെടുക്കുന്നു

ഒരു നാടിന്‍റെ മുഴുവന്‍ ദാഹം തീർക്കുന്ന കിണർ; നൂറോളം മോട്ടോറുകൾ ഒരേസമയം ഇതിൽ നിന്നും വെള്ളമെടുക്കുന്നു

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: നാട്ടിൽ എല്ലാവർക്കും ഒരു വീട്ടിലെ കിണറിൽ നിന്ന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കാം, അതും സ്വന്തം മോട്ടോർ തന്നെ കിണറിൽ വെച്ചുകൊണ്ട്.

കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടപ്പെടുമ്പോൾ ഒരു നാടിന്‍റെ മുഴുവന്‍ ദാഹം തീര്‍ക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ മാങ്കുഴക്കല്‍ പരേതനായ അലി സാഹിബിന്‍റെ കിണര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ണൂറോളം മോട്ടോറുകളാണ് ഈ കിണറ്റില്‍ ഇപ്പോഴുള്ളത്. 500 മീറ്റര്‍ ചുറ്റളവിലുള്ള നൂറില്‍പ്പരം കുടുംബങ്ങളില്‍ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അലി സാഹിബ് കിണര്‍ കുത്തിയത്. അദ്ദേഹം തന്‍റെ സ്വത്ത് മക്കള്‍ക്കായി വീതം നല്‍കിയപ്പോള്‍ കിണറിരിക്കുന്ന ഭാഗം നാട്ടുകാര്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നു. നാളുകള്‍ പിന്നിട്ട് കുടിവെള്ളം കിട്ടാക്കനിയായപ്പോള്‍ സമീപവാസികള്‍ തങ്ങളുടെ വീട്ടിലേയ്ക്കുള്ള മോട്ടോറുകള്‍ ഇവിടേയ്ക്ക് മാറ്റി. രാപകലില്ലാതെ ആവശ്യക്കാര്‍ മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കുന്നു.

കിണറിന്‍റെ സംരക്ഷണഭിത്തി തകരാറായപ്പോര്‍ നാട്ടുകാരുടെ സഹകണത്തോടെ എണ്ണായിരം രൂപ മുടക്കി നവീകരിച്ചു. മോട്ടോര്‍ പമ്പ് വയ്ക്കാന്‍ പ്രത്യേകം സൗകര്യവുമൊരുക്കി. ഇതിനായി 14-ാം വാര്‍ഡ് കൗണ്‍സിലര്‍ ഫാസില അബ്സാറാണ് മുന്‍കൈയെടുത്തത്.

കിണറ്റിലെ വെള്ളം മുഴുവന്‍ തീര്‍ന്നാലും പേടിക്കാനില്ലെന്നും അര മണിക്കൂര്‍ കാത്തിരുന്നാല്‍ ഒരു ടാങ്കിലേയ്ക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.മഴക്കാലത്തും അന്‍പതോളം മോട്ടോറുകള്‍ ഇവിടെകാണും.

Tags :