വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ.

തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പൂവ് പറിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത ഗുരുവായൂര്‍ പൊലീസാണ് പ്രതിയെ പിടികൂടുന്നത്.