play-sharp-fill
കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ ദില്ലിയില്‍ നിയമനം;  സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി;നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചത്

കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ ദില്ലിയില്‍ നിയമനം; സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി;നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനം.

ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത് . നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരലക്ഷത്തോളം ശമ്പളവും വീടും വാഹനവും പേഴ്സണല്‍ സ്റ്റാഫും ഉണ്ടാകും. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം പ്രതിനിധിയായാണ് തോമസെത്തുന്നത്.നിലവില്‍ നയതന്ത്രവിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓവര്‍സീസ് പദവിയിലുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക എന്നതടക്കമുള്ള ചുമതലയാണ് പ്രത്യേക പ്രതിനിധിക്കെന്നായിരുന്നു സമ്പത്തിന്‍റെ നിയമന സമയത്ത് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്.

അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ പങ്കെടുത്തതോടെയായിരുന്നു കോണ്‍ഗ്രസും തോമസും തമ്മിലെ അകല്‍ച്ച വര്‍ദ്ധിച്ചത്.

തൃക്കാക്കര ഉപതരെഞ്ഞെടുപ്പില്‍ ഇടത് കണ്‍വെന്‍ഷനില്‍ നേതൃത്വത്തെ വെല്ലുവിളിച്ച്‌ കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്.

തൃക്കാക്കരയിലെ ഇടതിന്‍റെ വമ്പൻ തോല്‍വിയും തോമസിന്‍റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച്‌ കോണ്‍ഗ്രസ് നിരയില്‍ നിന്നുയര്‍ന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലാണിപ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം.തോമസിന്‍റെ പദവി സിപിഎമ്മിന്‍റെ ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ എതിര്‍ചേരി വിട്ടുവരുന്നവരെ സംരക്ഷിക്കുമെന്ന ഉറപ്പാണ് സിപിഎം നല്‍കുന്നത്.

Tags :