play-sharp-fill
കേരള ബാങ്കില്‍ 586 ഒഴിവുകൾ; ഗോള്‍ഡ് അപ്രൈസറാവാന്‍ അവസരം;ആർക്കെല്ലാം അപേക്ഷിക്കാം

കേരള ബാങ്കില്‍ 586 ഒഴിവുകൾ; ഗോള്‍ഡ് അപ്രൈസറാവാന്‍ അവസരം;ആർക്കെല്ലാം അപേക്ഷിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:
കേരള ബാങ്ക് വിവിധ ശാഖകളിലേക്ക് ഗോള്‍ഡ് അപ്രൈസര്‍മാരെ നിയമിക്കുന്നു.കമ്മിഷന്‍ വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം.

ആകെ 586 ഒഴിവുകളാനുള്ളത്.
വനിതകള്‍ക്കും അപേക്ഷിക്കാം.ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ ജില്ലകളിലേക്ക് അപേക്ഷിക്കരുത്. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവര്‍, ആ ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലിചെയ്യാന്‍ തയ്യാറായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ താഴെക്കാണുന്ന
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; പത്താംക്ലാസ് ജയം. സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നതില്‍ ഏതെങ്കിലും അംഗീകൃതസ്ഥാപനം/ഏജന്‍സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആഭരണനിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം.സ്വര്‍ണപ്പണിയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.പ്രായം: 21-50 വയസ്സ്.

അഭിമുഖം, പ്രായോഗികപരിജ്ഞാന പരീക്ഷ, പോലീസ് വെരിഫിക്കേഷന്‍/ക്ലിയറന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സെക്യൂരിറ്റി തുക, ഇന്‍ഡെമിനിറ്റി ബോണ്ട്, പൊതുസമ്മതരായ രണ്ട് വ്യക്തികളുടെ ജാമ്യം എന്നിവ നിയമനസമയത്ത് നല്‍കേണ്ടിവരും.

കേരള ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പേരില്‍ അപേക്ഷ തയ്യാറാക്കി ബാങ്കിന്റെ റീജണല്‍ ഓഫീസുകള്‍/ജില്ലാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21 (5 pm).

Tags :