
അടിച്ചു പൂസായി പൊതുവഴിയിൽ സംഘർഷം; ആലപ്പുഴയിൽ സിപിഎം കൗൺസിലറും സംഘവും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: പൊതു വഴിയിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ സിപിഎം കൗൺസിലറും സംഘവും അറസ്റ്റിൽ.
പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസൻ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപസംഘം വഴക്കുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തു.
Third Eye News Live
0