play-sharp-fill
അടിച്ചു പൂസായി പൊതുവഴിയിൽ സംഘർഷം; ആലപ്പുഴയിൽ സിപിഎം കൗൺസിലറും സംഘവും അറസ്റ്റിൽ

അടിച്ചു പൂസായി പൊതുവഴിയിൽ സംഘർഷം; ആലപ്പുഴയിൽ സിപിഎം കൗൺസിലറും സംഘവും അറസ്റ്റിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: പൊതു വഴിയിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ സിപിഎം കൗൺസിലറും സംഘവും അറ​സ്റ്റിൽ.

പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസൻ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപസംഘം വഴക്കുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തു.