മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 146 കാനുകളിലായി 5000 ലിറ്റര്‍ സ്പിരിറ്റ്; പാലക്കാട് തോട്ടം നടത്തിപ്പുകാരന്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: മാവിന്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്‌സെെസ് പിടികൂടി.

പാലക്കാട് ചെമ്മണാമ്പതിയില്‍ മാലിന്‍ തോട്ടത്തിലാണ് 5000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ തോട്ടം നടത്തിപ്പുകാരന്‍ സബീഷിനെ എക്‌സെെസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് ചെമ്മണാമ്പതി.
മറ്റൊരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് മാവിന്‍ തോട്ടത്തില്‍ സ്പിരിറ്റിനെ കുറിച്ച്‌ അറിഞ്ഞത്.

മാവിന്‍ തോട്ടത്തിലെ കെട്ടിടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു.

ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളില്‍ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സെെസ് ഉദ്ദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.