കോട്ടയം തിരുനക്കരയിൽ സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി; പരിക്കേറ്റത് തിരുവാർപ്പ് സ്വദേശിയായ ലോട്ടറിവില്പനക്കാരന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര എസ് ബി ഐ ബാങ്കിന് സമീപംസ്വകാര്യ ബസ് ഇലട്രിക് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ ലോട്ടറി വില്പനക്കാരന് പരിക്ക്. തിരുവാർപ്പ് സ്വദേശി സോമശേഖരനാണ് അപകടത്തിൽ പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ താഴെ വീണ സ്കൂട്ടർ യാത്രക്കാരന്റെ കയ്യിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. സ്കൂട്ടറിൽ ലോട്ടറി കച്ചവടം നടത്തുന്ന ഇയാളെ അപകടശേഷം ബസുകാർതന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ . കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മലക്കാട് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

സംഭവം അറിഞ്ഞ് കോട്ടയം ട്രാഫിക് പോലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.