
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; ബഫര്‍ സോണ്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി; മൂന്നംഗ ബെഞ്ചിനെ നിശ്ചയിക്കുന്നത് ചീഫ് ജസ്റ്റിസ്
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ആയിരിക്കും മൂന്നംഗ ബെഞ്ചിനെ നിശ്ചയിക്കുന്നത്.
ജൂണ്‍ മൂന്നിലെ വിധിയില്‍ വ്യക്ത തേടി കേന്ദ്രം, കേരളം, കര്‍ണാടകം, കര്‍ഷകസംഘടനകള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
ബഫര്‍ സോണ്‍ വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.
വിധിയില്‍ മാറ്റം വരുകയാണെങ്കില്‍ പുനഃപരിശോധന വേണ്ടല്ലോയെന്നും കോടതി ചോദിച്ചു. വിശദമായ വാദം കേട്ടശേഷമാണ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടത്.
വിധിയ്ക്ക് മുന്‍പുതന്നെ കരട് വിജ്ഞാപനം പലയിടത്തും വന്നുവെന്നും എന്നാലിക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വിധികൊണ്ട് ഉദ്ദേശിച്ച നല്ല വശമല്ല നിലവില്‍ നടക്കുന്നതെന്നും അമിക്കസ് ക്യൂറി കോടതിയോട് പറഞ്ഞു.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനത്തിനായി ജനങ്ങളില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ തേടിയിരുന്നെന്നും ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന്നും കേന്ദ്രവും വ്യക്തമാക്കി.