video
play-sharp-fill

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം ഇനി നടക്കില്ല; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം ഇനി നടക്കില്ല; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം ഇനി നടക്കില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പർ സീരീസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോട്ടാര്‍വാഹനവകുപ്പ്.

മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിയസ് ക്രമീകരിക്കാന്‍ ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്. കെ.എല്‍-15 നിലവില്‍ കെഎസ്‌ആര്‍ടിസിക്കുള്ളതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെ.എല്‍-15 എഎ രജിസ്ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍-15 എബിയും, അര്‍ദ്ധ സര്‍ക്കാര്‍- സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പർ കെഎല്‍15-എസിയിലുമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രത്യേക സീരിയസില്‍ രജിസ്റ്റര്‍ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാന്‍ കഴിയാത്തത്.

പുതിയ നമ്പറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടിവരും.

സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റര്‍ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരിയസിലാകും പുറത്തിറങ്ങുക.

സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും സര്‍ക്കാര്‍ ആലോചനയിലുണ്ട്.ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വാഹനങ്ങളില്‍ ബോര്‍ഡ് വയ്ക്കാന്‍ അനുവാദമുള്ളത്.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിയിലെയും ഉദ്യോഗസ്ഥര്‍ ബോര്‍ഡ് വച്ച്‌ യാത്ര ചെയ്യാന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെ സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട് സ്പെഷ്യല്‍ സെക്രട്ടറിക്ക് മുകിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ബോര്‍ഡ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. നാളെ ചേരുന്ന യോഗം ഇക്കാര്യവും ചര്‍ച്ച ചെയ്യും.