play-sharp-fill
ചക്കിലാട്ടിയ വെളിച്ചെണ്ണയിലും വ്യാജൻ;തേങ്ങ കിലോ 36 രൂപയും ലൂസ് വെളിച്ചെണ്ണക്ക് 160 രൂപയും മാത്രം ഉള്ളപ്പോൾ ചക്കിലാട്ടിയത്തിന് 260 രൂപ; കഴുത്തറപ്പന്‍ വിലയ്ക്കു പുറമേ ഇതിൽ വ്യാജന്‍ വിലസുകയാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത്.

ചക്കിലാട്ടിയ വെളിച്ചെണ്ണയിലും വ്യാജൻ;തേങ്ങ കിലോ 36 രൂപയും ലൂസ് വെളിച്ചെണ്ണക്ക് 160 രൂപയും മാത്രം ഉള്ളപ്പോൾ ചക്കിലാട്ടിയത്തിന് 260 രൂപ; കഴുത്തറപ്പന്‍ വിലയ്ക്കു പുറമേ ഇതിൽ വ്യാജന്‍ വിലസുകയാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത്.

സ്വന്തം ലേഖകൻ

കോട്ടയം: ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിൽ വിപണിയിൽ എത്തുന്ന എണ്ണയിലും വ്യാജൻ.വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച്‌ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ ഇന്ന് ധാരാളമായി കേരളത്തിലുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ചക്കിലാട്ടിയ നാടന്‍ വെളിച്ചെണ്ണ എന്ന ലേബലില്‍ ഇറങ്ങിയ രണ്ട് ബ്രാന്‍ഡിലും വ്യാജന്‍ കണ്ടെത്തിയിരുന്നു. അഞ്ചു മില്ലുകള്‍ ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെ പാക്കറ്റില്‍ വിറ്റിരുന്നതും വ്യാജനായിരുന്നു.
പായ്ക്കറ്റില്‍ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും ‘എഡിബിള്‍ വെജിറ്റബിള്‍ ഓയില്‍’ എന്നായിരിക്കും ചെറിയ അക്ഷരത്തില്‍ എഴുതിയിരിക്കുക. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതമെന്ന് അര്‍ത്ഥം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കിലോ തേങ്ങയ്ക്ക് 36 രൂപയേ ഉള്ളൂ.
ലൂസ് വെളിച്ചെണ്ണക്ക് കിലോയ്ക്ക് 160 രൂപയും നാടനെന്ന ലേബലില്‍ ചക്കിലാട്ടിയതിന് 900ഗ്രാമിന് (ഒരുലിറ്റര്‍) 240 രൂപയുമാണിപ്പോള്‍ വിപണിയിൽ. ചക്കിലാട്ടിയതെന്ന പേരിട്ട് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് വിലയിലെ ഈ അന്തരം തെളിയിക്കുന്നത്.

വ്യാജനെ എങ്ങനെ തിരിച്ചറിയാം;
ഒരു കുപ്പി ഗ്ളാസില്‍ ഒന്നോ രണ്ടോ ഔണ്‍സ് വെളിച്ചെണ്ണ ഒഴിച്ച്‌ തുടര്‍ച്ചയായി ഒന്നോ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക (ഫ്രീസറിലല്ല). ശുദ്ധമായ വെളിച്ചെണ്ണ പൂര്‍ണമായും കട്ട പിടിക്കും. നിലവാരമില്ലാത്തതോ മറ്റ് എണ്ണകള്‍ മിക്സ് ചെയ്തതോ ആണെങ്കില്‍ എണ്ണ പൂര്‍ണമായും കട്ട പിടിക്കില്ല. മുകളില്‍ നേരിയ പാടപോലെ ഉറയ്ക്കാതെ കിടക്കും.

വെളിച്ചെണ്ണ എന്നപേരില്‍ ഇത്തരം എണ്ണപ്പായ്ക്കറ്റുകള്‍ വില്‍ക്കാന്‍ പാടില്ലാത്തതാണ്. ‘കോക്കനട്ട് ഓയില്‍’ എന്ന് എഴുതിയതുമാത്രം വാങ്ങിയാല്‍ ഈ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം.

തേച്ചുകുളിക്കാനും ആഹാരാവശ്യത്തിനും ആയുര്‍വ്വേദ മരുന്നുകള്‍ക്കും ചക്കിലാട്ടിയ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലും മായം കലരുന്നത് മാറാ രോഗത്തിനും കാരണമായേക്കാം.

ചക്കില്‍ കൊപ്രയിട്ട് കാളയെകൊണ്ടു വലിപ്പിച്ചായിരുന്നു മുന്‍ കാലങ്ങളില്‍ നാടന്‍ വെളിച്ചെണ്ണ ആട്ടി എടുത്തിരുന്നത്. ഇന്ന് നാടന്‍ ചക്കിന്റെ സ്ഥാനം വൈദ്യുതി മില്ലുകള്‍ കൈയ്യടക്കി. മില്ലുള്ള കടകളിലും ഇല്ലാത്തിടത്തും ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോര്‍ഡില്‍ വില്‍പ്പന വ്യാപകമായതോടെ ലൂസ് വെളിച്ചെണ്ണയോട് താത്പര്യകുറവും ചക്കിലാട്ടിയതിനോട് പ്രിയവും വന്നതാണ് കൂടിയ വിലയ്ക്കും വ്യാജന്‍ ഇറങ്ങാന്‍ വഴി ഒരുങ്ങിയത്.

വീട്ടില്‍ ഊണെന്ന ബോര്‍ഡ് പോലെ നാട്ടില്‍ എവിടെയും ‘നാടന്‍ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ’ ബോര്‍ഡും കാണാം.കഴുത്തറപ്പന്‍ വിലയ്ക്കു പുറമേ ഇതിലും വ്യാജന്‍ ഇറങ്ങി എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Tags :