ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഭക്ഷ്യവിഷബാധയേല്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും;ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇടയ്‌ക്കിടെ ലഭിക്കുന്ന പണിയാണ് ക്ഷ്യവിഷബാധ;എന്നാൽ ഭക്ഷ്യവിഷബാധ പ്രതിരോധിക്കാന്‍ ഉണ്ട് ചില പൊടിക്കൈകള്‍

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഭക്ഷ്യവിഷബാധയേല്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും;ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇടയ്‌ക്കിടെ ലഭിക്കുന്ന പണിയാണ് ക്ഷ്യവിഷബാധ;എന്നാൽ ഭക്ഷ്യവിഷബാധ പ്രതിരോധിക്കാന്‍ ഉണ്ട് ചില പൊടിക്കൈകള്‍

സ്വന്തം ലേഖകൻ

ബാക്ടീരിയ ആയ സാല്‍മൊണല്ലയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ ഇതിന് കഴിയും. ചില പൊടിക്കൈകളിലൂടെ ഭക്ഷ്യവിഷബാധ പൂര്‍ണ്ണമായും ഭേദമാക്കുകയോ, സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുകയോ ചെയ്യാം.
.
മുട്ട, മയോണൈസ്, ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കൃത്യമായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് പ്രധാനമായും ഇവ ശരീരത്തില്‍ എത്തുന്നത്. തലവേദന, പനി, ക്ഷീണം, അടിവയര്‍വേദന, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

ഉദരസംബന്ധമായ, പ്രത്യേകിച്ച്‌ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ ഔഷധമാണ് വെളുത്തുള്ളി. ഭക്ഷ്യവിഷബാധയകറ്റാനും വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളി അല്ലികള്‍ തൊലി കളഞ്ഞെടുത്ത് വെറുതെ ചവച്ച്‌ അതിന്റെ നീര് വിഴുങ്ങുക. വേണമെങ്കില്‍ വെളുത്തുള്ളി, കുറച്ച്‌ തേനില്‍ മുക്കിയും കഴിക്കാം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള വയറുവേദനയ്‌ക്ക് വെളുത്തുള്ളി കഴിക്കുന്നത് ശമനം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യവിഷബാധയേറ്റാല്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് നന്നായിരിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത് കഴിക്കാം. ഇതിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഗുണം ചെയ്യും.

പല അസുഖങ്ങള്‍ക്കുമുള്ള ഔഷധമാണ് തുളസി. ഭക്ഷ്യവിഷബാധ തടയുന്നതിനും തുളസി ഉപയോഗിക്കാം. തുളസി ഇല ചതച്ച്‌ നീര് പിഴിഞ്ഞ് എടുക്കുക. ഇതില്‍ അല്‍പ്പം തേന്‍കൂടി ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഒരു ദിവസം നാലോ അഞ്ചോ തവണ ഇത് കഴിക്കാം. ഒരു ഏലക്കയും, തുളസി ഇലയും ഒപ്പം വായിലിട്ട് ചവയ്‌ക്കുന്നതും നല്ലതാണ്.

ഇഞ്ചിച്ചായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഭക്ഷ്യവിഷബാധയ്‌ക്ക് ഏറെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച ഒറ്റമൂലിയാണ് ഇഞ്ചി. ദിവസേന മൂന്ന് തവണയെങ്കിലും ഇഞ്ചി ചായയില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.