video
play-sharp-fill

കോഴിക്കോട്ടും പക്ഷിപ്പനി: സ്ഥിരീകരിച്ചത് തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം; 1800 കോഴികള്‍ ചത്തു

കോഴിക്കോട്ടും പക്ഷിപ്പനി: സ്ഥിരീകരിച്ചത് തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം; 1800 കോഴികള്‍ ചത്തു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.

ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു.

നേരത്തേ തിരുവനന്തപുരത്തെ ഒരു പ്രാദേശിക ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ ഗ്രാമപഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നൂറുകണക്കിന് താറാവും കോഴിയും ഇവിടെ ചാവുകയും ചെയ്തിരുന്നു.

ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങള്‍ക്കും ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കുമാണ് രോഗം പടര്‍ന്നുപിടിച്ചത്. ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോള്‍ ആദ്യം ആന്റിബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് വിശദപരിശോധനയ്ക്കായി സാമ്പിള്‍ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസിലും കൂടുതല്‍ പരിശോധനയ്ക്കായി ഭോപ്പാലിലും (എന്‍.ഐ.എച്ച്‌.എസ്.എ.ഡി ലാബില്‍) അയച്ചു. അവിടെ നിന്ന് കിട്ടിയ റിസള്‍ട്ട് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.