
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍.
കണ്ണൂര്‍ സിറ്റിയിലെ നാലുവയല്‍ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോണ്‍ ഭീഷണിമുഴക്കിയതെന്നു ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി തന്നെ ടോള്‍ ഫ്രീ നമ്പറായ 112-ല്‍ വിളിച്ചയാളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് തിരിച്ചറിഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ സിറ്റി പൊലിസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. കണ്ണൂര്‍ ടൗണ്‍ എസ്. ഐ സി. എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രി എട്ടുമണിക്കാണ് അടിയന്തിരസഹായത്തിനുളള പൊലിസ് എമര്‍ജന്‍സി നമ്ബറായ 112-ലേക്ക് ഫോണ്‍വിളിയെത്തിയത്.







